Skip to main content

ഓമനപ്പുഴ ബീച്ച് ഫെസ്റ്റ്: സ്വാഗത സംഘമായി

ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സംയുക്താഭിമുഖ്യത്തില്‍ 24,25,26 തീയതികളില്‍ ഓമനപ്പുഴ കടപ്പുറത്ത് ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. സാംസ്‌കാരിക ഘോഷയാത്ര, കുടുബശ്രീ സ്റ്റാളുകള്‍, ഫുഡ് ഫെസ്റ്റ്, പൊന്തുവള്ളങ്ങളുടെ തുഴച്ചില്‍ മത്സരം, കടല്‍ത്തീര നൃത്തം, വിവിധ കലാപരിപാടികള്‍ എന്നിവയാണ് സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ നടത്തിപ്പിനായി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, അഡ്വ. കെ.ആര്‍. ഭഗീരഥന്‍, ജി. കൃഷ്ണപ്രസാദ് എന്നിവര്‍ രക്ഷാധികാരികളായുള്ള സംഘാടന സമിതി രൂപീകരിച്ചിട്ടുണ്ട്. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത ചെയര്‍മാനും വൈസ് പ്രസിഡന്റ് വി. സജി, പഞ്ചായത്ത് അംഗങ്ങളായ ഷീല സുരേഷ്, ശിഖിവാഹനന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരുമാണ്. പഞ്ചായത്ത് സെക്രട്ടറി കെ. രേഖയാണ് കണ്‍വീനര്‍. പഞ്ചായത്തംഗം പി.ജെ. ഇമ്മാനുവല്‍, ജൂനിയര്‍ സൂപ്രണ്ട് പത്മാദേവി എന്നിവര്‍ ജോ.കണ്‍വീനര്‍മാരാണ്. വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.

date