Skip to main content

ആസാദി കാ അമൃത് മഹോത്സവ്: ദ്വിദിന ബോധവത്ക്കരണ പരിപാടിയും പ്രദര്‍ശനവും സമാപിച്ചു

ആലപ്പുഴ: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ചേര്‍ത്തല മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ദ്വിദിന സംയോജിത ആശയവിനിമയ ബോധവത്ക്കരണ പരിപാടിയും ആസാദി കാ അമൃത് മഹോത്സവ് പ്രദര്‍ശനവും സമാപിച്ചു.

കോട്ടയം ഫീല്‍ഡ് ഓഫീസ്, ചേര്‍ത്തല മുനിസിപ്പാലിറ്റി, ഐ.സി.ഡി.എസ്. കഞ്ഞിക്കുഴി, കഞ്ഞിക്കുഴി അഡിഷണല്‍ പ്രൊജക്റ്റ് എന്നിവ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 

വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, സോങ്ങ് ആന്‍ഡ് ഡ്രാമ ഡിവിഷന്‍ കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍, ക്വിസ് മത്സരവും എന്നിവയാണ് നടത്തിയത്. പരിപാടിയുടെ ഭാഗമായി തപാല്‍ വകുപ്പിന്റെ ആധാര്‍ ക്യാമ്പും സൗജന്യ ആയുര്‍വേദ, ഹോമിയോ, അലോപ്പതി മെഡിക്കല്‍ ക്യാമ്പുകളും മരുന്ന് വിതരണവും നടന്നു.

date