Skip to main content
കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കളക്‌ട്രേറ്റിൽ ആരംഭിച്ച ഖാദി വിപണന മേള

കളക്ടറേറ്റിൽ ഖാദി വിപണന മേളയുമായി ഖാദി ബോർഡ്

കോട്ടയം: ഓണത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കളക്‌ട്രേറ്റിൽ ഖാദി വിപണന മേള തുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേള ഇന്നു സമാപിക്കും.കോട്ടൺ, സിൽക്ക് സാരികൾ, റെഡിമെയ്ഡ് ചുരിദാറുകൾ, ഷർട്ടുകൾ, ബെഡ് ഷീറ്റുകൾ, മുണ്ടുകൾ, തോർത്തുകൾ, ഗ്രാമ വ്യവസായ ഉത്പന്നങ്ങളായ തേൻ, എള്ളെണ്ണ, തുണികൾക്കായുള്ള പശ എന്നിവയാണ് വിപണനത്തിനായി എത്തിയിരിക്കുന്നത്. സിൽക്ക് സാരികൾ റിബേറ്റ് കഴിഞ്ഞ് 2000 രൂപ മുതലും ചുരിദാറുകൾ 700 രൂപ മുതലും ഷർട്ടുകൾ 600 രൂപ മുതലും ലഭിക്കും. ജില്ലയിലെ തൊഴിലാളികൾ തന്നെ നിർമ്മിക്കുന്ന കോട്ടൺ തുണിത്തരങ്ങളാണ് മേളയിൽ ലഭിക്കുന്നത്.
 ഖാദി വസ്ത്രങ്ങൾക്കു മുപ്പത് ശതമാനം റിബേറ്റ് ലഭിക്കും. ആയിരം രൂപയ്ക്ക് മുകളിൽ ഉള്ള ബില്ലുകൾക്ക് സമ്മാന കൂപ്പണുകൾ ലഭിക്കും. ആഴ്ച തോറും ഉള്ള നറുക്കെടുപ്പിൽ അയ്യായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. മെഗാ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി എല്ലാ ജില്ലയിലും ഒരാൾക്ക് വീതം സ്വർണ്ണ നാണയവും ലഭിക്കും. സർക്കാർ, അർധസർക്കാർ, ബാങ്ക്, പൊതുമേഖലാ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.
ജില്ലയിലെ ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ വിൽപനകേന്ദ്രങ്ങളായ  ബേക്കർ ജംഗ്ഷനിലെ ഖാദി ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്‌സ് ഫോൺ-04812560587,  ചങ്ങനാശ്ശേരി റവന്യു ടവർ, ഫോൺ-04812423823, ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, ഫോൺ-04812535120, വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ്, ഫോൺ-04829233508,   എന്നിവിടങ്ങളിൽ നിന്ന് തുണിത്തരങ്ങൾ വാങ്ങുന്നവർക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്.

 

 

date