Skip to main content

ഏകദിന ശില്പശാല സംഘടിപ്പിച്ചു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കൃഷിവിജ്ഞാന കേന്ദ്രം, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആത്മ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഗീതാ അലക്‌സാണ്ടര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.  ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ.സി പി റോബര്‍ട്ട് അധ്യക്ഷത വഹിച്ചു. ആത്മ പ്രോജക്ട് ഡയറക്ടര്‍  ജോയിസി കെ കോശി ,പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റുമാരായ വിനോദ് മാത്യു, അലക്‌സ് ജോണ്‍, ഡോ. റിന്‍സി കെ. ഏബ്രഹാം, കേരള കാര്‍ഷിക സര്‍വകലാശാല അഗ്രികള്‍ച്ചര്‍  റിസേര്‍ച്ച് സ്റ്റേഷന്‍ അസി. പ്രൊഫ. പി.എസ് വിജയശ്രീ, ജിന്‍സ നസൂം, ആത്മ ഡെപ്യൂട്ടി പ്രോജക്റ്റ് ഡയറക്ടര്‍  സുസ്മിത സുധി, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍  ബെറ്റി ജോഷ്വാ, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുനിത തുടങ്ങിയവര്‍ പങ്കെടുത്തു.

date