Skip to main content

പച്ചത്തുരുത്ത് പദ്ധതിയ്ക്ക് തുടക്കം

ഹരിത കേരളമിഷനും വളവന്നൂർ  ഗ്രാമ പഞ്ചായത്തും ഇ.എസ്.എ.എഫ് ഫൗണ്ടേഷനും സംയുക്തമായി  നടപ്പിലാക്കുന്ന 'മരക്കൂട്ടം' പച്ചത്തുരുത്ത് പദ്ധതിക്ക് പാറക്കല്‍ എ..എം.യു.പി സ്‌കൂളില്‍ തുടക്കം കുറിച്ചു. മാവ്, ചാമ്പ, മുന്തിരി, ചെറി തുടങ്ങി പതിനഞ്ചോളം വൃക്ഷ തൈകൾ നട്ട് വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്മത്ത് ഉദ്ഘാടനം ചെയ്തു. വരും തലമുറയ്ക്കായി അതിജീവനത്തിന്റെ ചെറുവനങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയിൽ സ്‌കൂൾ പ്രധാനധ്യാപകൻ പി.എ അലിക്കുട്ടി. ശുചിത്വമിഷൻ ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സൺ ജിജേഷ്, പി.ടി.എ പ്രസിഡൻറ് ഹബീബ്‌റഹ്‌മാൻ, ഇ.എസ്.എ.എഫ് ബാങ്ക് പ്ലാൻ മാനേജർ സി. അബ്ദുൽമജീദ്, ബ്രാഞ്ച് ഹെഡ് ലിജിൻ, സ്‌കൂൾ വിദ്യാർഥികൾ, അധ്യാപകർ പങ്കെടുത്തു. കൃത്യമായ പരിപാലനം നടത്താനും ജൈവ വേലി സ്ഥാപിക്കാനും നടപടിയെടുക്കും.

date