Skip to main content

വാത്തിക്കുടി ഗ്രാമപഞ്ചായത്ത് സിഡിഎസ് രജത ജൂബിലി ആഘോഷം ഇന്ന് (12)

 

വാത്തിക്കുടി ഗ്രാമപഞ്ചായത്ത് സിഡിഎസ് രജത ജൂബിലി ആഘോഷം ഇന്ന് (12) രാവിലെ 10:30 ന്  മുരിക്കാശേരി പാവനാത്മ കോളേജില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോയി അധ്യക്ഷത വഹിക്കും. രാവിലെ 9:30 ന് പഞ്ചായത്ത് ബസ്റ്റാന്റില്‍ നിന്ന് ആരംഭിക്കുന്ന വര്‍ണ്ണാഭ ഘോഷയാത്രയുടെ അകമ്പടിയോടെയാണ്  ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. 18 വാര്‍ഡുകളില്‍ നിന്നായി 356 യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ആതിര അനില്‍ ,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date