Skip to main content
തേഞ്ഞിപ്പാലത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ മിന്നും പ്രകടനം കാഴ്ചവച്ച്  വള്ളിവട്ടം സ്വദേശിനി ചന്ദ്രാ സുരേന്ദ്രന്‍

ചന്ദ്രാമ്മക്ക് സ്വർണ്ണത്തിളക്കം

തേഞ്ഞിപ്പാലത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ മിന്നും പ്രകടനം കാഴ്ചവച്ച്  വള്ളിവട്ടം സ്വദേശിനി ചന്ദ്രാ സുരേന്ദ്രന്‍. 82 ആം  വയസ്സിലും ചന്ദ്രാമ്മ എറിഞ്ഞു നേടിയത് 2 സ്വര്‍ണ്ണ മെഡലുകള്‍.. ഷോട്ട് പുട്ട്, ജാവലിന്‍ ത്രോ എന്നീ ഇനങ്ങളിലാണ് ചന്ദ്രാമ്മ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വള്ളിവട്ടം ഈസ്റ്റ്‌ സ്വദേശി വേലപറമ്പില്‍ സുരേന്ദ്രന്റെ ഭാര്യയായ ചന്ദ്ര കരൂപ്പടന്ന ഗ്രാമീണ വായനശാല, വനിതാ വേദി കാര്‍ഷിക ക്ലബ്ബ് എന്നിവയുടെ സജീവ പ്രവര്‍ത്തകയാണ്. സ്കൂള്‍ പഠന കാലയളവില്‍ മത്സരങ്ങളില്‍ പങ്കെടുത്ത പരിചയമുണ്ട്. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന മീറ്റിലും ഇതേ ഇനങ്ങളില്‍ ചന്ദ്രാമ്മ ഒന്നാം സ്ഥാനം നേടിയിരുന്നു.

എൺപത്തി രണ്ടാം വയസ്സിലും മനസ്സിൻ്റെ യുവത്വം കൈവിടാതെ  ചുറുചുറുക്കോടെ മത്സര വേദികളിലെത്തുന്ന ചന്ദ്രാമ്മ നാടിൻ്റേ അഭിമാനമാണ്.

date