Skip to main content

ഇന്റർവ്യൂ 18ന്

കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ഫിസിക്സ്, ലക്ചറർ ഇൻ ഇലക്ട്രോണിക്സ്, ഡെമോൺസ്ട്രേറ്റർ  ഇൻ ഇലക്ട്രോണിക്സ്, ട്രേഡ്സ്മാൻ ഇൻ ഇലക്ട്രിക്കൽ എന്നീ തസ്തികകളിലേയ്ക്ക്  താത്ക്കാലിക   നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 

യോഗ്യത: ലക്ചറർ ഇൻ ഫിസിക്സ് - 55 ശതമാനം മാര്‍ക്കോടെ മാസ്റ്റർ ബിരുദം (നെറ്റ് അഭിലഷണീയം). ലക്ചറർ ഇൻ ഇലക്ട്രോണിക്സ് - ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം. ഡെമോൺസ്ട്രേറ്റർ  ഇൻ ഇലക്ട്രോണിക്സ് - ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. ട്രേഡ്സ്മാൻ ഇൻ ഇലക്ട്രിക്കൽ - നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. താല്പര്യമുള്ളവർ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം 18ന് രാവിലെ 10ന് കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04862 297617, 8547005084, 9744157188.

date