Post Category
അങ്കമാലി താലൂക്ക് ആശുപത്രി നഴ്സിനെതിരെ നടപടി
അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയിൽ താത്ക്കാലിക നഴ്സിനെ ആശുപത്രിയിൽ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.
പി.എൻ.എക്സ്. 3855/2023
date
- Log in to post comments