Skip to main content

സമ്മാനങ്ങള്‍ വിതരണം ചെയ്തു

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നിറച്ചാര്‍ത്ത്, കമന്ററി, ഭാഗ്യചിഹ്നത്തിന് പേരിടല്‍, റീല്‍സ്, കഴിഞ്ഞ വര്‍ഷത്തെ പ്രവചനം എന്നീ മത്സരങ്ങളിലെ വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. നഗര ചത്വരത്തില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ.യാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.

date