Skip to main content

വള്ളംകളിയുടെ നടത്തിപ്പിന് തടസം നേരിടുന്ന പ്രവര്‍ത്തികള്‍ നിരോധിച്ച് ഉത്തരവായി

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവം നടക്കുന്ന പുന്നമടക്കാലയിലെ ട്രാക്കില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെയുള്ള സ്ഥലത്ത് കൂടി മത്സരത്തിന് ശേഷം വള്ളങ്ങള്‍ തിരികെ പോകുന്നതും ഫിനിഷിംഗ് പോയിന്റില്‍ തന്നെ നിര്‍ത്തിയിടുന്നതും മത്സരങ്ങള്‍ക്ക് തടസം വരുന്ന രീതിയില്‍ മത്സരാര്‍ഥികള്‍ പ്രവര്‍ത്തിക്കുന്നതുമടക്കം ജലമേളയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടുന്ന വിധത്തിലുള്ള എല്ലാ പ്രവര്‍ത്തികളും നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജില്ല പോലീസ് മേധാവി, പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ ഉറപ്പു വരുത്തണമെന്നും ഉത്തരവിലുണ്ട്.

date