Skip to main content

പുന്നമട പൂരം: സാക്ഷിയായി ഭിന്നശേഷിക്കാരും

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മത്സരം കാണാൻ ഭിന്നശേഷിക്കാർക്കും വയോജങ്ങൾക്കും പ്രത്യേക പവലിയൻ ഒരുക്കി ജില്ല ഭരണകൂടം.
ചാട്ടുളി കണക്ക് പാഞ്ഞ വള്ളങ്ങളെ നോക്കി ആർത്ത് വിളിച്ചും കൈകൊട്ടിയും പുന്നമടയിലെ പൂരത്തിന് അവരും സാക്ഷിയായി.
സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വയോജനങ്ങളും ഭിന്നശേഷിക്കാരുമുൾപ്പടെ 51പേരാണ് മത്സരങ്ങൾ കാണാൻ എത്തിയത്. ജില്ലാ ഭരണകൂടം ഫിനിഷിംഗ് പോയിന്റിൽ ഒരുക്കിയ പ്രത്യേക പവലിയനിലിരുന്നാണ് ഇവർ മത്സരങ്ങൾ കണ്ടത്.

ഇരുപത്തി നാല് വർഷം നെഹ്‌റുട്രോഫി വള്ളം കളി മത്സരങ്ങളിൽ പങ്കെടുത്ത  ആവേശത്തിലാണ്  89 കാരനായ പി.ജെ. മാത്യു വർഷങ്ങൾക്ക് ശേഷം പുന്നമടയിൽ വള്ളംകളി കാണാൻ എത്തിയത്. മൽസരം മുറുകിയപ്പോൾ മാത്യുവും പ്രായം മറന്ന് ആവേശത്തിലായി.
മത്സരങ്ങൾ കഴിഞ്ഞിട്ടും മിക്കവരുടെയും ആഘോഷം അവസാനിച്ചില്ല. വള്ളംകളി മത്സരം നേരിൽ കാണാനായതിന്റെ  ആഹ്ലാദത്തിലാണ് അവർ  തിരിച്ചുപോയത്.

date