Skip to main content

പ്രവചന മത്സര വിജയി വിയപുരം സ്വദേശി

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻറെ വിയപുരം ചുണ്ടൻ ടീം മുത്തമിട്ടപ്പോൾ വിയപുരം ജേതാക്കൾ ആകുമെന്ന് പ്രവചിച്ച സമ്മാനം നേടിയത് ഒരു വീയപുരത്തുകാരി. വീയപുരം ആറ്റുമാലയിൽ സൂര്യ കെ. ബാബുവാണ് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കളാക്കുന്ന ശരിയായ ടീമിനെ പ്രവചിച്ച് നറുക്കെടുപ്പിലൂടെ സമ്മാനം നേടിയത്. കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് നറുക്കെടുത്തത്. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് പ്രചന മത്സരം സംഘടിപ്പിച്ചത്. 10,001 രൂപയുടെ ക്യാഷ് പ്രൈസാണ് സമ്മാനം. 300 - ൽ പരം പേരാണ് പ്രവചന മത്സരത്തിൽ പങ്കെടുത്തത്.

date