Skip to main content

കെ. എ. എസ് ഏകദിന ശില്പശാല സംഘടിപ്പിച്ചു.

 

കാക്കനാട്: കെ.എ.എസ്സിലൂടെ അഡ്നിമിസ്ട്രേറ്റീവ് സർവീസിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി
കേരള മീഡിയാ അക്കാദമിയും  എറണാകുളം  ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപാർട്ട്മെൻ്റും എൻട്രി ആപ്പും സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളും കെ. എ. എസ് ഉദ്യോഗാർത്ഥികളും ശില്പശാലയിൽ കെ .എ.എസ്സിൽ 10ആം റാങ്ക് നേടിയ ഡിലൻ ടോം നയിച്ച വർക്ക്ഷോപ്പിൽ കേരള മീഡിയാ അക്കാദമി അധ്യാപകനും റിപ്പോർട്ടർ ന്യൂസ് ചാനൽ സ്പെഷ്യൽ ലീഗൽ കറസ്‌പൊണ്ടെൻ്റുമായ അഡ്വ. ശ്യാം ദേവരാജ് സംസാരിച്ചു.

date