Skip to main content

'ആദ്യം ആധാർ’ : രജിസ്ട്രേഷൻ ക്യാമ്പ് നാളെ

 

 ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലുടനീളം നടത്തുന്ന ‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ഭാഗമായി ചെറുവണ്ണൂർ  ഗ്രാമപഞ്ചായത്തിൽ രജിസ്ട്രേഷൻ ക്യാമ്പ്  സംഘടിപ്പിക്കുന്നു. നാളെ (ആഗസ്റ്റ് 13)  ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാർഡുകളെ സംയോജിപ്പിച്ച് ജി.എം.എൽ.പി മഠത്തിൽമുക്ക് സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്.

ആദ്യ ഘട്ടത്തിൽ ഇതുവരെ ആധാർ എടുത്തിട്ടില്ലാത്ത 5 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ആധാർ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷന് വരുന്നവർ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, രക്ഷിതാവിന്റെ ആധാർകാർഡ് എന്നിവ കരുതണം.

date