Skip to main content

ഷാനിദിന് ഇനി ക്ലാസ് റൂം അനുഭവം  വീട്ടിലറിയാം

 

കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ സ്കൂളിലെ ഷാനിദിന് ഇനി ക്ലാസ് റൂമിൽ നടക്കുന്നതെല്ലാം വീട്ടിലിരുന്ന് കാണുകയും കേൾക്കുകയും ചെയ്യാം. സമഗ്ര ശിക്ഷ കേരള മേലടി ബി ആർ സി അനുവദിച്ച തുകയിലൂടെയാണ് ഷാനിദിന്
വെർച്വൽ ക്ലാസ് റൂം യാഥാർത്ഥ്യമായത്. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾകൾക്ക്  വേണ്ടി സമഗ്ര ശിക്ഷ കേരളയുടെ വൈവിധ്യമാർന്ന പരിപാടിയാണ് വെർച്വൽ ക്ലാസ് റൂം.
പദ്ധതിയുടെ ഉദ്ഘാടനം ഷാനിദിന്റെ വീട്ടിൽ വാർഡ് കൗൺസിലർ കെ.സി ബാബുരാജ് നിർവഹിച്ചു. മേലടി ബി.പി.സി  അനുരാജ് വരിക്കാലിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ബി.ആർ.സി ട്രെയ്നർമാരായ എം.കെ രാഹുൽ, കെ.സുനിൽ കുമാർ , അനീഷ്.പി,  എച്ച് എം ചുമതല വഹിക്കുന്ന ലീന, സ്റ്റാഫ് സെക്രട്ടറി സുനിൽ കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് സാജിദ് എന്നിവർ സംസാരിച്ചു. സ്പെഷ്യൽ എഡ്യുക്കേറ്റർ നിഷിത കെ സ്വാഗതവും എസ്.ആർ ജി കൺവീനർ ബഷീർ നന്ദിയും പറഞ്ഞു.

date