Skip to main content

ഓണം വാരാഘോഷം :അവലോകന യോഗം ചേർന്നു

 

വിനോദസഞ്ചാര വകുപ്പും, ജില്ലാ ഭരണകൂടവും, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി നടത്തുന്ന ഓണം വാരാഘോഷ പരിപാടികൾ അവലോകനം ചെയ്യുന്നതിന് സബ് കമ്മിറ്റി യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  ചേർന്ന യോഗത്തിൽ സബ് കലക്ടർ വി ചെൽസാ സിനി അധ്യക്ഷത വഹിച്ചു.

ആഗസ്റ്റ് 27 മുതൽ ആരംഭിക്കുന്ന ഓണാഘോഷപരിപാടികളിൽ പൂക്കള മത്സരം ഉൾപ്പെടെ വിവധ മത്സരങ്ങൾ നടക്കും.  വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളും നിർദേശങ്ങളും യോഗം ചർച്ച ചെയ്തു. കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് സബ് കലക്ടർ നിര്‍ദേശം നൽകി.

അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, ഡി ടി പി സി സെക്രട്ടറി പി നിഖിൽദാസ്, വിവിധ സബ് കമ്മിറ്റി കോർഡിനേറ്റർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date