Skip to main content

ഭിന്നശേഷിക്കാർക്കുള്ള സൗജന്യ ഉപകരണ വിതരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

 

കൂടരഞ്ഞിയിലെ ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണ വിതരണ ക്യാമ്പ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മോളി തോമസ് അധ്യക്ഷത വഹിച്ചു. ക്രച്ചസ്, വാൽക്കിങ് സ്റ്റിക്കുകൾ, റൊളേറ്റർ, ശ്രവണ സഹായികൾ, സ്മാർട്ട് ഫോൺ, ബ്രെയിലി കിറ്റുകൾ, വീൽ ചെയറുകൾ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്.

ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ എം.എൽ.എമാർ, കേന്ദ്രസർക്കാർ ഏജൻസിയായ നാഷണൽ കരിയർ സർവീസ് സെന്റർ തിരുവന്തപുരം, സന്നദ്ധ സംഘടനകൾ എന്നിവരുടെ സംയുക്ത  സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

മുക്കം റോഡിലെ വരിയാനി ഭവനിൽ നടന്ന ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ റോസലി ജോസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ വിഎസ് രവീന്ദ്രൻ, നാഷണൽ കരിയർ സെന്റർ ഫോർ ഡിസേബിൾഡ് അസിസ്റ്റൻറ് ഡയറക്ടർ ഡോ. സജി ജോർജ്,  വരിയാനി ഭവൻ സ്ഥാപകൻ മാത്യു വരിയാണി തുടങ്ങിയവർ സംബന്ധിച്ചു.

date