Skip to main content

കുറ്റ്യാടി നാളികേര പാര്‍ക്കില്‍ 2025 മാര്‍ച്ചോടെ സംരംഭകരെ ക്ഷണിക്കും 

 

കുറ്റ്യാടി നാളികേര പാര്‍ക്കില്‍ വ്യവസായ സംരംഭകരെ ക്ഷണിക്കുന്നതിന് 2025 മാര്‍ച്ച് മാസത്തോടെ തുടക്കം കുറിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയില്‍ അറിയിച്ചതായി കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ.

പാര്‍ക്കിന്റെ ചുറ്റുമതില്‍, ഗേറ്റ്, സുരക്ഷാ ക്യാബിന്‍, അനുബന്ധ ജോലികള്‍ എന്നിവക്കായി അനുവദിച്ച 2.50 കോടി രൂപയുടെ പ്രവൃത്തികള്‍ ഏപ്രില്‍ 2024 പൂര്‍ത്തിയാക്കുമെന്നും മന്ത്രി  അറിയിച്ചു.നിയമസഭയിൽ എം എൽ എയുടെ ചോദ്യത്തിന്  മറുപടി നല്‍കുകയായിരുന്നു മന്ത്രി.

വ്യവസായങ്ങള്‍ക്ക് പാട്ടക്കരാര്‍ അടിസ്ഥാനത്തില്‍ പ്ലോട്ടുകള്‍ അനുവദിക്കുന്നതിന് കിറ്റ്‌കോ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ആസ്പദമാക്കി റോഡ്, ഡ്രെയിനേജ്, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. കൂടാതെ വ്യവസായ സംരംഭങ്ങള്‍ക്ക് മാസവാടക അടിസ്ഥാനത്തില്‍ നല്‍കുവാന്‍ മാതൃകാ വ്യവസായ കെട്ടിടസമുച്ചയം നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

date