Skip to main content

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷം: പ്രത്യേക ക്ഷണിതാവായി കോഴിക്കോട് നിന്നുള്ള ആർ ശെൽവരാജ്

 

ന്യൂഡൽഹിയിൽ നടക്കുന്ന ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ജില്ലയിൽ നിന്നുള്ള കരകൗശല വിദഗ്ദനായ ആർ ശെൽവരാജും    പങ്കെടുക്കും. ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പ്രത്യേക അതിഥിയായാണ് അദ്ദേഹം പങ്കെടുക്കുക. 
പ്രധാനമന്ത്രി വികാസ് പദ്ധതിയുടെ ഗുണഭോക്താവും കരകൗശല വിദഗ്ദനും സ്വർണ്ണപ്പണിക്കാരനുമാണ് ശെൽവരാജ്. അദ്ദേഹത്തെ കൂടാതെ ഇന്ത്യയിലുടനീളമുള്ള വിവിധ മേഖലകളിലുള്ള 1,700 ഓളം പേര് പ്രത്യേക ക്ഷണിതാക്കളായി ചടങ്ങിൽ പങ്കെടുക്കും. 

കേന്ദ്ര സർക്കാരിന്റെ 'ജൻ ഭാഗിദാരി'യുടെ ഭാ​ഗമായാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനുള്ള അവസരം പൊതുജനങ്ങൾക്കും ലഭ്യമായത്. ഗ്രാമങ്ങളിലെ സർപഞ്ചുമാർ, അധ്യാപകർ, നഴ്‌സുമാർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, മുൻനിര പദ്ധതികളുടെ ഗുണഭോക്താക്കൾ ഉൾപ്പെടെയുള്ളവർക്കാണ്  പങ്കെടുക്കാൻ അവസരം ലഭ്യമായത്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അംഗീകാരവും അവസരവും ലഭിക്കുന്നതെന്നും ഇത് ഒരു അവാർഡിന് തുല്യമാണെന്നും ശെൽവരാജ് പറഞ്ഞു.

date