Skip to main content

സ്കോളർഷിപ്പ്‌ പദ്ധതിക്ക്‌ അപേക്ഷ ക്ഷണിച്ചു.

 

സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളില്‍ 9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ ബി സി; ഇ ബി സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുള്ള പി എം -യശസ്‌വി/ ഒ ബി സി, ഇ ബി സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ (2023- 24) പദ്ധതിക്ക്‌ അപേക്ഷ ക്ഷണിച്ചു. www. egrantz.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. വിശദ വിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്‌ സൈറ്റുകളില്‍ ലഭ്യമാണ്‌. വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ പൂരിപ്പിച്ച്‌ സ്കൂളുകളില്‍ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി : സെപ്റ്റംബർ 16. കൂടുതൽ വിവരങ്ങൾക്ക്  0495-2377786 എന്ന നമ്പറിലോ bcddcalicut@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്‌.

date