Skip to main content

ബാലുശ്ശേരി മണ്ഡലത്തിൽ 11.8 കോടി രൂപയുടെ വികസന പദ്ധതികൾ

ബാലുശ്ശേരി മണ്ഡലത്തിലെ ആരോഗ്യ മേഖലയുടെ വികസനത്തിന്‌ 11.8 കോടി രൂപയുടെ പദ്ധതികൾ. പതിനഞ്ചാമത് ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പരിരക്ഷക്കായി അനുവദിച്ച ഫണ്ടിൽ ബാലുശ്ശേരി മണ്ഡലത്തിലെ 12 ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തും. ഉള്ളിയേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 5.75 കോടിയുടെ നിർമ്മാണ പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ഇതിനായി ഈ സാമ്പത്തികവർഷത്തിൽ 1.15 കോടി രൂപയാണ് ആദ്യ ഗഡുവായി അനുവദിച്ചത്.

കായണ്ണ പഞ്ചായത്തിലെ കായണ്ണ എച്ച്.ഡബ്ല്യൂ.സി, ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ കക്കഞ്ചേരി, കുന്നത്തറ, ഒറവിൽ എച്ച്.ഡബ്ല്യൂ.സി, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ഏകരൂൽ, ഇയ്യാട്, കരുമല, കരിയാത്തൻ കാവ്  എച്ച്.ഡബ്ല്യൂ.സി, പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കുറുമ്പൊയിൽ, പനങ്ങാട് എച്ച്.ഡബ്ല്യൂ.സി സെന്ററുകൾ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ എരപ്പാ തോട് എച്ച്. ഡബ്ല്യൂ.സി എന്നിവക്ക്‌ 55 ലക്ഷം രൂപ ചെലവഴിച്ച്‌ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. 

ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതികളായി കണക്കാക്കി നിലവിൽ അനുവദിച്ച തുകയുടെ പ്രവൃത്തി നടപടികൾ  വേഗത്തിൽ ആരംഭിക്കണമെന്ന് കെ.എം സച്ചിൻദേവ് എം എൽ എ അറിയിച്ചു.

date