Skip to main content

ജലസംരക്ഷണ മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി രാമനാട്ടുകര നഗരസഭ

 

നവകേരളം കർമ്മ പദ്ധതി 2 ലെ ഹരിത കേരള മിഷന്റെയും സി ഡബ്ല്യൂ ആർ ഡി എമ്മിന്റെയും നേതൃത്വത്തിൽ നടക്കുന്ന ജല ബജറ്റ് തയ്യാറാക്കൽ പ്രവർത്തനം ഏറ്റെടുത്ത് ജലസംരക്ഷണ മേഖലയിൽ  ഒരു പുത്തൻ ചുവടുവെപ്പ് ആസൂത്രണം ചെയ്യുകയാണ് രാമനാട്ടുകര നഗരസഭ.

ജല ബജറ്റ് തയ്യാറാക്കാൻ നഗരസഭയിലെ കൗൺസിലർമാർ, കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വ്യവസായ വകുപ്പ്, വാട്ടർ അതോറിറ്റി എന്നിവയെ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംയോജിപ്പിച്ച് വിവരശേഖരണം നടത്തും.  സിഡബ്ല്യൂആർഡിഎമ്മിന്റെ നേതൃത്വത്തിൽ ജല ലഭ്യതയും ജല വിനിയോഗവും തമ്മിലുള്ള അന്തരം കണക്കാക്കി ജലസഭ ചേർന്ന് റിപ്പോർട്ട് തയ്യാറാക്കുകയാണ് ആദ്യഘട്ട പ്രവർത്തനം. ഇതിന് ശേഷം തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.

ഒരു പ്രദേശത്തിൻ്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങൾക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുകയാണ് ജല ബജറ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

date