Skip to main content

കർഷക കടാശ്വാസ കമ്മിഷൻ സിറ്റിംഗ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 17, 18 തീയതികളിൽ സിറ്റിംഗ് നടത്തും.  ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.  വയനാട് ജില്ലയിലെ കമ്മീഷൻ സിറ്റിംഗ് ഓൺലൈനായി എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലാണ് നടക്കുക.  രാവിലെ 9ന് സിറ്റിംഗ് ആരംഭിക്കും.  അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഹാജരാകുന്നതിന് നോട്ടീസ് അയച്ചിട്ടുണ്ട്.  നോട്ടീസ് ലഭിച്ച അപേക്ഷകർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിൽ കൃത്യം 9ന് എത്തണം. 

പി.എൻ.എക്‌സ്3891/2023

date