Skip to main content

വാഴകൃഷി വികസനം പദ്ധതിയുമായി ചവറ ഗ്രാമപഞ്ചായത്ത്

ചവറ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന 'വാഴകൃഷി വികസനം കൃഷി കൂട്ടങ്ങളിലൂടെ'പദ്ധതിക്ക് തുടക്കമായി. 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലൂടെ കൃഷിഭവന്‍ പരിധിയിലെ 25 കൃഷി കൂട്ടങ്ങള്‍ക്ക് 58,750 രൂപ ചെലവില്‍ വാഴക്കന്നും ഡോളോമെറ്റും നല്‍കും. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിച്ച് ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ അഞ്ച് കൃഷി കൂട്ടങ്ങള്‍ വാഴക്കന്ന് നട്ടു.

ഉദ്ഘാടനം മടപ്പള്ളി വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ സുരേഷ് കുമാര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഐ ജയലക്ഷ്മി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ റഷീദ്, ഗ്രാമപഞ്ചായത്ത് അംഗം ജി ആര്‍ ഗീത, കാര്‍ഷിക വികസന സമിതി അംഗം എന്‍ വിക്രമകുറുപ്പ്, കൃഷി ഓഫീസര്‍ പ്രീജ ബാലന്‍, സീനിയര്‍ കൃഷി അസിസ്റ്റന്റ് കെ ബി സൗമ്യ, കൃഷി അസിസ്റ്റന്റ് ടി ഷിബു ചുടങ്ങിയവര്‍ പങ്കെടുത്തു.

date