Skip to main content

സ്വാതന്ത്ര്യദിന പരേഡിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചവർ

മുതിർന്നവരുടെ വിഭാഗത്തിൽ ആര്‍എസ്‌ഐ ബിജു കെ നയിച്ച
പോലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് പ്ലറ്റൂൺ ഒന്നാം സ്ഥാനം നേടി.
എന്‍.സി.സി സീനിയര്‍ വിഭാഗത്തില്‍ സച്ചുദേവ് നേതൃത്വം കൊടുത്ത വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിലെ പ്ലറ്റൂണും എന്‍.സി.സി ജൂനിയര്‍ വിഭാഗത്തില്‍ നേഹ ബൈജു നേതൃത്വം കൊടുത്ത ജവഹര്‍ നവോദയ വിദ്യാലയത്തിലെ പ്ലറ്റൂണും എസ്.പി.സി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അർജുൻ കൃഷ്ണ നേതൃത്വം കൊടുത്ത വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിലെ പ്ലറ്റൂണും എസ്.പി.സി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മിൽഘ ജോബി നേതൃത്വം നല്‍കിയ എസ്.എന്‍. എച്ച്.എസ് നങ്കിസിറ്റി സ്‌കൂള്‍ പ്ലറ്റൂണും ഒന്നാം സ്ഥാനം നേടി. സ്കൗട്സ് വിഭാഗത്തിൽ മാസ്റ്റർ ആദിത്യൻ വി ഷാജി നയിച്ച പൈനാവ് കേന്ദ്രീയ വിദ്യാലയ, മാസ്റ്റർ ജാസിൽ നയിച്ച കുളമാവ് ജവഹർ നവോദയ വിദ്യാലയ പ്ലറ്റൂണും ഒന്നാം സ്ഥാനം പങ്കിട്ടു. ഗൈഡ്‌സില്‍ വിസ്മയ രാജ് നേതൃത്വം നല്‍കിയ കുളമാവ് ജവഹർ നവോദയ വിദ്യാലയത്തിലെ പ്ലറ്റൂണും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

 

date