Skip to main content

സ്വാതന്ത്ര്യ ദിനത്തില്‍ മെഗാ തിരുവാതിര അരങ്ങേറി*

 

 

 കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിന ചടങ്ങിനോടനുബന്ധിച്ച് മൂന്നുറോളം പേര്‍ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറി. 'കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പകാളിത്തം' എന്ന സന്ദേശവുമായി യുവാക്കളില്‍ തെരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുന്നതിനായാണ് മെഗാ തിരുവാതിര നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ സ്‌കൂള്‍ കോളേജ് തലങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, സ്വീപ്, ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് മെഗാ തിരുവാതിര നടന്നത്.

ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്.  ജയകുമാർ,സ്വീപ് നോഡൽ ഓഫീസർ കെ.  ദേവകി, ഇലക്ടറൽ ലിറ്റ്റസി ക്ലബ് ജില്ലാ കോർഡിനേറ്റർ രാജേഷ് കുമാർ എന്നിവർ തിരുവാതിരക്ക് നേതൃത്വം നൽകി. ബത്തേരി സെന്റ് മേരീസ്, മാർ ബസേലിയോസ്, ഡോൺ ബോസ്കോ, മാനന്തവാടി ന്യൂമാൻസ്, ഗവ. കോളേജ്, മേരി മാതാ, കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജ് വിദ്യാർത്ഥികളാണ് തിരുവാതിരയിൽ പങ്കെടുത്തത്.

date