Skip to main content

2023 പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സ് ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് തിങ്കളാഴ്ച

           2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും അപേക്ഷകർക്ക്  ഓൺലൈൻ രജിസ്‌ട്രേഷനും കോളജ് ഓപ്ഷൻ നൽകലും www.lbscentre.kerala.gov.in വഴി ആഗസ്റ്റ് 17 മുതൽ 20  ന് 5 മണി വരെ ചെയ്യാം.  സ്‌പെഷ്യൽ റിസർവേഷൻ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടേണ്ട എല്ലാ വിഭാഗക്കാരും നിർബന്ധമായും ഓപ്ഷൻ നൽകണം. മുൻ അലോട്ട്‌മെന്റ് ലഭിച്ചവർ അടുത്ത അലോട്ട്‌മെന്റിൽ പരിഗണിക്കണമെങ്കിൽ ഓപ്ഷൻ നൽകേണ്ടതാണ്. ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്മെന്റ് ആഗസ്റ്റ് 21 ന് നടക്കും. ഫോൺ :  0471-2560363,64.

പി.എൻ.എക്‌സ്3955/2023

date