Skip to main content

ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് നിർദേശം നൽകി

       സംസ്ഥാനത്ത് വനം വകുപ്പിലെ താത്കാലിക വാച്ചർമാർക്ക് വേതനം കിട്ടിയിട്ട് മാസങ്ങളായി എന്നും അതുമൂലം അവർ പട്ടിണിയിലാണ് എന്നുമുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ വാച്ചർമാർക്ക് ഓണത്തിന് മുമ്പായി നൽകാനുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (അഡ്മിനിസ്ട്രേഷൻ) ന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിർദേശം നൽകി. ഇത് സംബന്ധിച്ച റിപ്പോർട്ട് ഏഴ് ദിവസത്തിനുള്ളിൽ നൽകാനും ആവശ്യപ്പെട്ടു.

പി.എൻ.എക്‌സ്3956/2023

date