Skip to main content
മികച്ച തലമുറയെ വാര്‍ത്തെടുക്കാന്‍ നല്ല അംഗണവാടികളിലൂടെ സാധിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍.

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ സ്മാര്‍ട്ട് അങ്കണവാടികള്‍; മന്ത്രി നാടിന് സമര്‍പ്പിച്ചു

മികച്ച തലമുറയെ വാര്‍ത്തെടുക്കാന്‍ നല്ല അംഗണവാടികളിലൂടെ സാധിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ബ്രാലം, മഹാത്മ സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാര്‍ട്ട് അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങില്‍ അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

കുരുന്നുകളുടെ ഭാവിയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അങ്കണവാടികള്‍ക്ക് വലിയ പങ്കുണ്ട്. മനുഷ്യനെയും മണ്ണിനെയും മനസ്സിലാക്കുന്ന തലമുകളാണ് നാടിന്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. കൊടുങ്ങല്ലൂര്‍ എംഎല്‍എയുടെ ആസ്തി വികസനഫണ്ട് ഉള്‍പ്പെടെ 54 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പഞ്ചായത്തിലെ സ്മാര്‍ട്ട് ങ്കണ വാടികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മഹാത്മ സ്മാര്‍ട്ട് അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന യുവകര്‍ഷകന്‍ അവാര്‍ഡ് ജേതാവ് ശ്യാം മോഹന്‍, മാസ്റ്റേഴ്‌സ് മീറ്ററില്‍ ഇരട്ട സ്വര്‍ണ്ണം നേടിയ കായിക താരം ചന്ദ്ര സുരേന്ദ്രന്‍, പല്ലൊട്ടി 90 സിനിമയിലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് മാസ്റ്റര്‍ ഡാവിഞ്ചി, സിനിമാ സംവിധായകന്‍ ജിതിന്‍ രാജ്, മിസ്റ്റര്‍ ഇന്ത്യ വെങ്കല മെഡല്‍ ജേതാവ് ഷാജഹാന്‍ അന്നിക്കര, വജ്ര റബ്ബര്‍ പ്രോഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍, പൈലറ്റ് ട്രെയിനിങ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ 33 ആം റാങ്ക് ജേതാവ് മുഹമ്മദ് നിസാറുല്‍ ഫായിസ് എന്നിവരെ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യാതിഥിയായി സംസാരിച്ചു.

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റി പറമ്പില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്‌ന റിജാസ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ പ്രസന്ന അനില്‍കുമാര്‍, സുജന ബാബു, സി ഡി പി ഒ സിനി എന്‍ കെ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഐശ്വര്യ എസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ബി ബിനോയ് ,ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, നിര്‍ണായകമായിട്ടുള്ള പങ്കുവയ്ക്കണമെന്നുണ്ടെങ്കില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സി എസ് സുഷ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

date