Skip to main content

റാങ്ക് ലിസ്റ്റ് തയ്യാറാക്കി

പെരിങ്ങോട്ടുകുറിശ്ശി ഗവ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിങ് ട്രെയിനിങ് സെന്ററില്‍ 2023-2025 വര്‍ഷത്തെ എ.എന്‍.എം കോഴ്സിന് അപേക്ഷിച്ച പാലക്കാട്/തൃശ്ശൂര്‍/മലപ്പുറം/എറണാകുളം/ആലപ്പുഴ/ഇടുക്കി ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളുടെ താത്ക്കാലിക റാങ്ക് ലിസ്റ്റ് തയ്യാറായിട്ടുണ്ട്. വിവരങ്ങള്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നോ പാലക്കാട്, പെരിങ്ങോട്ടുകുറിശ്ശി ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്ററില്‍ നിന്നോ അറിയാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922-2017241

date