Skip to main content

ലൈഫ് ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു

 

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ രണ്ടാംഘട്ട ലൈഫ് ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. വില്യാപ്പള്ളി ഷോപ്പിംഗ് കോംപ്ലക്‌സിൽ നടന്ന സംഗമം തോടന്നൂർ ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് പി.എം ലീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജിത കോളിയോട്ട്, സുബിഷ, ബ്ലോക്ക് പഞ്ചയാത്ത് മെമ്പർ എം.കെ റഫീഖ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിദ്യാധരൻ കെ ഗോപാലൻ മാസ്റ്റർ ഷറഫുദ്ദീൻ, പ്രശാന്ത് എന്നിവർ സംസാരിച്ചു. വിഇഒ ദയാകലൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി സ്വാഗതം പറഞ്ഞു.

date