Skip to main content

ബേപ്പൂർ ഹെെ ടെ‍െഡ് പദ്ധതി: രജിസ്ട്രേഷൻ നടപടികൾ തുടങ്ങി

 

ബേപ്പൂർ ഹെെ ടെ‍െഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാർക്ക് ഡിസബിലിറ്റി മെഡിക്കൽ സർട്ടിഫിക്കറ്റും ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റുകളും യുഡിഐഡി കാർഡുകളും ലഭ്യമാക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫോറങ്ങൾ നൽകി തുടങ്ങി. ചെറുവണ്ണൂരിലെ എം.എൽ.എ ഓഫീസ്, കോർപറേഷന്റെ ബേപ്പൂർ, ചെറുവണ്ണൂർ സോണൽ ഓഫീസുകൾ, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികൾ, കടലുണ്ടി ഗ്രാമപഞ്ചായത്ത് ഓഫീസ്, ഫറോക്ക് ബി.ആർ.സി, മണ്ഡലത്തിലെ അങ്കണവാടി വർക്കർമാർ എന്നിവരിൽ നിന്നും ഫോറങ്ങൾ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 31നകം എം.എൽ.എ ഓഫീസിൽ എത്തിക്കണം.

ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മണ്ഡലത്തിലെ എല്ലാ ഭിന്നശേഷിക്കാർക്കും ഡിസബിലിറ്റി മെഡിക്കൽ സർട്ടിഫിക്കറ്റ്,  ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റുകളും യുഡിഐഡി കാർഡുകളും ലഭ്യമാക്കും. സെപ്റ്റംബർ 11,12,13 തിയ്യതികളിലായി മെഗാ മെഡിക്കൽ ക്യാമ്പുകൾ നടത്തും.

''ബേപ്പൂർ ഹൈ ടൈഡി"ലൂടെ (ഹയർ ഇനിഷ്യേറ്റീവ് ഓൺ ടോട്ടൽ ഇൻക്ലൂഷൻ ഡ്രൈവ് ഫോർ ഇക്വിറ്റി) മണ്ഡലത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കുകയാണ് ലക്ഷ്യം. ഭിന്നശേഷി വികസന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സമഗ്ര ശിക്ഷാ കേരളം, സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്, സിആർസി കോഴിക്കോട് എന്നിവരെ ഏകോപിപ്പിച്ചാണ് ബേപ്പൂർ ഹെെ ടെ‍െഡ് പദ്ധതി നടപ്പാക്കുക.

date