Skip to main content

വള്ളിക്കുന്നിൽ ഫ്‌ളോർ മിൽ പ്രവർത്തനം തുടങ്ങി

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റന്റ്‌സ് ടു ഫിഷർവിമെൻ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴിൽ വള്ളിക്കുന്ന് പള്ളിപ്പടിയിൽ ഫ്‌ളോർ മിൽ ആരംഭിച്ചു. ഫ്‌ളോർ മില്ലിന്റെ ഉദ്ഘാടനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു. തീരദേശ, ഉൾനാടൻ മത്സ്യത്തൊഴിലാളി വനിതകൾക്കാണ് സാഫിൽ നിന്നും സംരഭങ്ങൾ തുടങ്ങാൻ ധനസഹായം ലഭിക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ഹോട്ടൽ ആൻഡ് കാറ്ററിങ്, ടെലറിങ് ആൻഡ് ഗാർമെന്റ്‌സ് യൂണിറ്റുകൾ, ഫ്‌ളോർ മിൽ ഉൾപ്പെടെ നിരവധി സംരംഭങ്ങൾ സാഫ് മുഖേന ഇപ്പോൾ നടന്നുവരുന്നുണ്ട്. പരിപാടിയിൽ  ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.പി സിന്ധു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശിശികുമാർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗം എം.കെ കബീർ എന്നിവർ പങ്കെടുത്തു.

date