Skip to main content

ശുചിത്വ അസംബ്ലി സംഘടിപ്പിച്ചു

 

മാലിന്യ മുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി പൊന്നാനിയിൽ വിദ്യാലയ ശുചിത്വ അസംബ്ലിക്ക് തുടക്കമായി. തൃക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ചേർന്ന ശുചിത്വ അസംബ്ലിയിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ശുചിത്വ സന്ദേശം നൽകി. 'ചെറുത്തു നിൽക്കാം കരുത്തു നേടാം' എന്ന സന്ദേശമുയർത്തി വിദ്യാർഥികൾ തയ്യാറാക്കിയ മാലിന്യ നിർമ്മാർജന സർവേ പ്രോജക്ട് റിപ്പോർട്ട് പ്രധാനധ്യാപിക ബദറുന്നീസ ടീച്ചർ നഗരസഭ ചെയർമാന് കൈമാറി. ഐ.ആർ.ടി.സി റീജിയനൽ കോഓർഡിനേറ്റർ ജയ് സോമനാഥ് വിദ്യാർഥികളുമായി സംവദിച്ചു. കൗൺസിലർമാരായ കെ.വി ബാബു, ഷബാന ആസ്മി, ഇക്ബാൽ, ക്ലീൻ സിറ്റി മാനേജർ ദിലീപ്കുമാർ, ഹരിത സഹായ സ്ഥാപനമായ ഐ.ആർ.ടി.സി കോഓർഡിനേറ്റർമാർ, അധ്യാപകർ, അധ്യാപക-രക്ഷാകർതൃ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date