Skip to main content

പട്ടികവർഗക്കാര്‍ക്ക് താത്കാലിക നിയമനം

നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിന് കീഴിൽ അമരമ്പലം, തുവ്വൂർ എടപ്പറ്റ, കരുവാരക്കുണ്ട് പഞ്ചായത്തുകളിലെ എസ്.ടി പ്രൊമോട്ടർ ഒഴിവിലേയ്ക്കും നിലമ്പൂർ ജില്ലാ ആശുപത്രിയിലെ രണ്ട് ഹെൽത്ത് പ്രൊമോട്ടർ ഒഴിവിലേയ്ക്കും പട്ടിക വർഗ വിഭാഗക്കാരിൽ നിന്നും താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: പത്താം ക്ലാസ്സ് വിജയം (പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാ
20നും 35നും ഇടയിൽ പ്രായമുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16ന് രാവിലെ 11ന് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04931 220315.

date