Skip to main content

ഗസ്റ്റ് ഡമോൺസ്‌ട്രേറ്റർ നിയമനം

ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്‌നിക് കോളേജിൽ ഗസ്റ്റ് ഡമോൺസ്‌ട്രേറ്റർ (ഇലക്ട്രോണിക്‌സ് എൻജിനീയറിങ്) തസ്തികയിൽ നിയമനം നടത്തുന്നു. ഇലക്ട്രോണിക്‌സ് എൻജിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുള്ള ഡിപ്ലോമ ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ  ആഗസ്റ്റ് 16ന് രാവിലെ പത്തിന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം.

date