Skip to main content

വാഹനം ആവശ്യമുണ്ട്

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവര്‍ത്തിക്കുന്ന കുറ്റിപ്പുറം ശിശു വികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. 2023 സെപ്റ്റംബർ ഒന്നു മുതൽ 2024 ആഗസ്റ്റ് 31 വരെയുള്ള കാലയളവിലേക്കാണ് വാഹനം ആവശ്യമുള്ളത്.  വാഹന വാടക മാത്രമാണ് നൽകുക.
പ്രതിമാസം 800 കി.മീറ്റര്‍ വരെ 20,000 രൂപയാണ് നൽകുക. അധികരിച്ചു വരുന്ന കിലോമീ റ്ററിന് (1000 കി.മീറ്റര്‍ വരെ) സർക്കാർ അംഗീകൃത നിരക്കും അനുവദിക്കും. വാഹനത്തിന് ഏഴു വർഷത്തിലധികം കാലപ്പഴക്കം പാടില്ല. ടെണ്ടറിനോടൊപ്പം വാഹനത്തിന്റെ ആര്‍.സി ബുക്ക്, ഇൻഷുറൻസ്, ടാക്സി പെർമിറ്റ് എന്നിവയുടെ പകർപ്പുകൾ ഹാജരാക്കണം.
ആഗസ്റ്റ് 19 ഉച്ചയക്ക് 1.30 വരെ ടെണ്ടറുകൾ സ്വീകരിക്കും. അന്നു തന്നെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് ടെണ്ടറുകള്‍ തുറക്കും.  ടെണ്ടറുകൾ ലഭിക്കേണ്ട വിലാസം: ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, കുറ്റിപ്പുറം, തൊഴുവാനൂർ പോസ്റ്റ് 676552. ഫോണ്‍: 0494 2646347.

 

date