Skip to main content

പത്തു ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പത്ത് പോളിംഗ് സ്റ്റേഷനുകൾ പൂർണമായും വനിതകൾ നിയന്ത്രിക്കും.  ഈ ബൂത്തുകളിൽ പോളിംഗിന്റെയും സുരക്ഷയുടെയും ചുമതല വനിതകൾക്കായിരിക്കും. വനിതാ ബൂത്തുകളുടെ പട്ടിക ചുവടെ. ബൂത്ത് നമ്പർ ബ്രാക്കറ്റിൽ

പുതുപ്പള്ളി ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂൾ, സ്റ്റേറ്റ് സിലബസ് ബ്ലോക്ക്(തെക്ക് ഭാഗം) (135)

മരങ്ങാട് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, ( പടിഞ്ഞാറ് ഭാഗം) (172)

വാകത്താനം ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ (ബോയ്സ്) ( കിഴക്ക് വശത്തുള്ള കെട്ടിടം) (168)

മീനടം പഞ്ചായത്ത് ഓഫീസ് (146)

ളാക്കാട്ടൂർ മഹാത്മാ ഗാന്ധി മെമ്മോറിയൽ എച്ച്.എസ്. (തെക്ക് വശം) (55)

തിരുവഞ്ചൂർ തൂത്തുട്ടി സി.എം.എസ് എൽ. പി.എസ് (19)

പാമ്പാടി എം.ജി.എം.എച്ച്.എസ്.( വടക്കുവശം) (102)

പൂവത്തിളപ്പ് മണലുങ്കൽ സെന്റ് അലേഷ്യസ് എച്ച്.എസ് (40)

മണർകാട് ഗവൺമെന്റ് എൽ.പി.എസ് ( പടിഞ്ഞാറ് വശത്തെ കെട്ടിടം) (72)

കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ എൽ.പി.എസ് (പടിഞ്ഞാറ് വശത്തെ കെട്ടിടം) (44)

 

 

date