Skip to main content

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഫിഷറീസ് വകുപ്പ് സംയോജിത മത്സ്യവിഭവ പരിപാലനം പദ്ധതിയുടെ കീഴിൽ കോഡൂർ പഞ്ചായത്തിലെ മുരിങ്ങേക്കൽ കടവിൽ മൂന്ന് ലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കോഡൂർ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് അരീക്കത്ത് അധ്യക്ഷത വഹിച്ചു. കോഡൂർ
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ, മെമ്പറായ കെ.ടി റബീബ്, ഫിഷറീസ് ഓഫീസർ അബ്ദുൽ ഖാസിം, പ്രമോട്ടർമാരായ ഷംസീർ, പ്രണവ്, ഗ്രീഷ്മ, കോർഡിനേറ്റർ ബെൻസി, റാഞ്ചിങ് കോർഡിനേറ്റർ ഷഹിൻ ഷാ തുടങ്ങിയവർ പങ്കെടുത്തു. ഫിഷറിസ് എക്സ്റ്റൻഷൻ ഓഫിസർ ശിഹാബ് മച്ചിങ്ങൽ സ്വാഗതവും അബ്ദുൽ ഖാസിം നന്ദിയും പറഞ്ഞു.

 

date