Skip to main content

സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ 2023-24 അധ്യയന വർഷം പ്ലസ് വൺ മുതൽ പി.ജി കോഴ്‌സുകൾ വരെ (പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പടെ) പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം peedika.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഒക്‌ടോബർ 31നുള്ളിൽ അപേക്ഷ സമർപ്പിയ്ക്കണം. ഫോൺ: 0483 2734409.

date