Skip to main content

ജില്ലയിലെ ജയിലുകളില്‍ സാക്ഷരതാ തുടർ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നു

 

മലപ്പുറം ജില്ലയിലെ ജയിലുകളിലെ അന്തേവാസികൾക്കായി സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ‘ജയില്‍ ജ്യോതി ’ എന്ന പേരില്‍ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പരിപാടി നടപ്പാക്കുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. അന്തേവാസികളുടെ യോഗ്യതയ്ക്ക് അനുസരിച്ച് സാക്ഷരതാ മിഷന്റെ വിവിധ കോഴ്സുകൾക്ക് ചേർത്ത് പ്രത്യേകം ക്ലാസുകൾ നല്കും. ഹ്രസ്വ കാലത്തേക്കും ദീര്‍ഘ കാലത്തേക്കുമായി വിവിധ കോഴ്സുകള്‍ നല്‍കുന്നതിനായി പ്രത്യേകം മൊഡ്യൂള്‍ തയ്യാറാക്കും. ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനവും നല്‍കും. കോഴ്സുകളോടൊപ്പം വിവിധ ബോധവൽക്കരണ ക്ലാസുകളും നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എം.കെ. റഫീഖ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സറീന ഹസീബ്, ആലിപ്പറ്റ ജമീല, അംഗങ്ങളായ പി.കെ.സി അബ്ദു റഹ്മാൻ , കെ.ടി അഷ്റഫ്, സെക്രട്ടറി എസ്.ബിജു, വിജയഭേരി ജില്ലാ കോ ഓർഡിനേറ്റർ ടി. സലീം, ഡയറ്റ് സീനിയർ ലക്ചറർ കെ. മുഹമ്മദ് ബഷീർ, സബ് ജയിൽ സൂപ്രണ്ടുമാരായ വി.രാമചന്ദ്രൻ (തിരൂർ) , എം.രാധാകൃഷ്ണൻ (പൊന്നാനി) ,  മഞ്ചേരി സ്പെഷ്യൽ സബ് ജയിൽ അസി. പ്രിസൺ ഓഫീസർ കെ.കെ. സന്തോഷ്, പെരിന്തൽമണ്ണ സബ് ജയിൽ ഡപ്യൂട്ടി പ്രിസൺ ഓഫീസർ വി. മഹേഷ്,  തവനൂർ സെൻട്രൽ ജയിൽ പി.ഡി. ടീച്ചർ എം.പി ഹരീഷ്, ജില്ലാ പ്രബേഷൻ ഓഫീസർ സമീർ മച്ചിങ്ങൽ, പ്രബേഷൻ അസിസ്റ്റന്റ് ശൈജേഷ്, അസി. ഇൻഫർമേഷൻ ഓഫീസർ അബ്ദുറഹ്മാൻ ഹനീഫ് എന്നിവർ പങ്കെടുത്തു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതവും സാക്ഷരതാ മിഷൻ അസി. കോ ഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.

 

date