Skip to main content

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

2023-24 ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി പൊന്നാനി നഗരസഭയിലെ മൂന്നു പൊതുകുളങ്ങളിലായി 1800 കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കോട്ടത്തറ മാണിക്കുളത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാർ, രജീഷ് ഊപ്പാല, ഷീന സുദേശൻ, നഗരസഭാ അംഗങ്ങളായ ഗിരീഷ് കുമാർ, സി.വി സുധ, ബീവി തുടങ്ങിയവർ പങ്കെടുത്തു.

ഒതുക്കുങ്ങൽ പഞ്ചായത്തിലെ മറ്റത്തൂർ കടവിൽ മൂന്ന് ലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഒതുക്കുങ്ങൽ  പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട് ഉദ്ഘാടനം ചെയ്തു. ഒതുക്കുങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ നൗഷാദ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശിഹാബ് മച്ചിങ്ങൽ സ്വാഗതവും ഫിഷറീസ് റാഞ്ചിങ് കോർഡിനേറ്റർ ഷഹിൻ ഷാ നന്ദിയും പറഞ്ഞു.

date