Skip to main content

ഓണം സഹകരണ വിപണി: ജില്ലാതല ഉദ്ഘാടനം നാളെ

സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡ് മുഖേന സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ആഗസ്റ്റ് 20, ഞായര്‍) ഉച്ചയ്ക്ക് 12ന് മലപ്പുറം പ്രസ് ക്ലബ് കെട്ടിടത്തിൽ കായിക, വഖ്ഫ്, ഹജ്ജ്, റെയിൽവേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിക്കും. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി ആദ്യ വിൽപ്പന നടത്തും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് ഓണം സഹകരണ വിപണി ഒരുക്കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ നിശ്ചയിക്കുന്ന വിലയിലും മറ്റ് സാധനങ്ങൾക്ക് 10 മുതൽ 30 വരെ വിലക്കുറവോടെയും ലഭിക്കും.

date