Skip to main content

സപ്ലൈകോ ഓണം ഫെയർ ഇന്ന് മുതൽ

 

സപ്ലൈകോ ഓണം ഫെയർ-23 ഇന്ന് (ആഗസ്റ്റ് 19) മുതൽ 28 വരെ മലപ്പുറം മുനിസിപ്പൽ ബസ്റ്റാൻഡിന് സമീപത്തെ ക്ലബ് വൺ ടർഫിൽ നടക്കും. രാവിലെ പത്തിന് കായിക, വഖ്ഫ്, ഹജ്ജ്, റെയിൽവേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിക്കും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയാവും. മികച്ച ഓഫറുകളും വിലക്കുറവുകളുമായാണ് സപ്ലൈകോ ഓണം ഫെയർ ഒരുങ്ങുന്നത്. വിവിധ ഉത്പന്നങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉത്പന്നങ്ങളുടെ കോംബോ ഓഫറുകളും ലഭ്യമാവും.

date