Skip to main content

ഓണ വിപണി: മിന്നൽ പരിശോധന നടത്തും

ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം, അളവുതൂക്ക സംബന്ധമായ ക്രമക്കേടുകൾ എന്നിവ തടയുന്നതിനായി
ലീഗൽ മെട്രോളജി വകുപ്പ് മലപ്പുറം ജില്ലയിൽ ആഗസ്റ്റ് 28 വരെ മിന്നൽ പരിശോധന നടത്തും. അളവുതൂക്ക ഉപകരണങ്ങൾ മുദ്ര പതിപ്പിക്കാതെ ഉപയോഗിക്കുക, പാക്കേജുകളിൽ നിയമാനുസൃതം വേണ്ടതായ പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതിരിക്കുക, രേഖപ്പെടുത്തിയ എം.ആർ.പിയേക്കാൾ കൂടുതൽ ഈടാക്കുക, രേഖപ്പെടുത്തിയ അളവ്, തൂക്കം, എണ്ണം എന്നിവയേക്കാൾ കുറവായി ഉത്പന്നം പായ്ക്ക് ചെയ്യുക, പായ്ക്ക് ചെയ്യാത്ത ഉത്പന്നങ്ങൾ തൂക്കത്തിൽ/അളവിൽ കുറവായി വിൽപ്പന നടത്തുക മുതലായ ക്രമക്കേടുകൾ മഞ്ചേരി ഡെപ്യൂട്ടി കൺട്രോളറാഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലെ 0483 2766157 നമ്പറിലേയ്ക്ക് അറിയിക്കാവുന്നതാണ്. കൂടാതെ ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറുകളിലും അറിയിക്കാവുന്നതാണ്.
ഡെപ്യൂട്ടി കൺട്രോളർ: 8281698093
ഡെപ്യൂട്ടി കൺട്രോളർ (ഫ്‌ലയിംഗ് സ്‌ക്വാഡ്): 8281698103
അസിസ്റ്റന്റ് കൺട്രോളർ, ഏറനാട്: 8281698094
ഇൻസ്‌പെക്ടർ,തിരൂർ (സർക്കിൾ ഒന്ന്): 8281698096
ഇൻസ്‌പെക്ടർ,തിരൂർ (സർക്കിൾ രണ്ട്): 8281698097
ഇൻസ്‌പെക്ടർ,നിലമ്പൂർ: 8281698101
ഇൻസ്‌പെക്ടർ,പൊന്നാനി: 8281698099
ഇൻസ്‌പെക്ടർ,പെരിന്തൽമണ്ണ: 8281698102
ഇൻസ്‌പെക്ടർ,കൊണ്ടോട്ടി: 9400064089
ഇൻസ്‌പെക്ടർ,തിരൂരങ്ങാടി: 8281698098

date