Skip to main content

താത്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സിങ് ട്രെയിനിങ് സെന്ററിൽ 2023-25 വർഷത്തെ എ.എൻ.എം കോഴ്‌സിന് അപേക്ഷ സമർപ്പിച്ച പാലക്കാട്/തൃശൂർ/മലപ്പുറം/എറണാകുളം/ആലപ്പുഴ/ഇടുക്കി എന്നീ ജില്ലകളിലെ ഉദ്യോഗാർഥികളുടെ താത്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതത് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നോ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ജെ.പി.എച്ച്.എൻ ട്രെയിനിങ് സെന്ററിൽ നിന്നോ ലിസ്റ്റ് പരിശോധിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
 

date