Skip to main content

കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന

മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന ആഗസ്റ്റ് 23 (കാറ്റഗറി -ഒന്ന്), 24 (കാറ്റഗറി -രണ്ട്), 25 (കാറ്റഗറി -മൂന്ന്, നാല്) എന്നീ തീയതികളിൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ബി.എഡ്/ടി.ടി.സി എന്നീ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ഹാൾ ടിക്കറ്റിന്റെ അസ്സലും പകർപ്പും എന്നിവ ഹാജരാക്കണം. ബി.എഡ് /ടി.ടി.സി പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷൻ  ഹാജരായാൽ മതിയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

date