Skip to main content

കളമശേരി അസാപ്പില്‍ ഇംഗ്ലീഷ് ട്രെയ്‌നര്‍ കോഴ്സ് 

 

സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള
അസാപ് കേരളയുടെ കളമശേരി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍ കോഴ്സിലേക്ക് അഡ്മിഷന്‍
ആരംഭിച്ചു. 400 മണിക്കൂര്‍ ആണ് ട്രെയിനിങ് പ്രോഗ്രാം.  

കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക് വിവിധ സ്ഥാപനങ്ങളില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയ്നറായി ജോലി ചെയ്യാം. കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എന്‍ എസ് ഡി സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 18 വയസ് തികഞ്ഞ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളമശേരി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിക്കുകയോ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക. 9778598336, 9995618202.

date