Skip to main content

ജില്ല അഭിഭാഷക സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു 

 

എറണാകുളം ജില്ലാ കോടതിയില്‍ സഹകരണ സംഘം ഓഫീസ് അഡ്വക്കേറ്റ് ജനറല്‍ അഡ്വ.കെ.ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. അഭിഭാഷകരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും സാമ്പത്തിക വായ്പ നല്‍കുന്നതിനും വേണ്ടിയാണ് അഭിഭാഷക സഹകരണ സംഘം ആരംഭിച്ചത്. 

എറണാകുളം ജില്ലാ കോടതി ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സഹകരണ സംഘത്തിന്റെ ആദ്യ കമ്പ്യൂട്ടര്‍ വായ്പ ഉദ്ഘാടനം അഡ്വ. എന്‍.എസ് ഹസ്ന മോള്‍ക്ക് നല്‍കി അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ് നിര്‍വഹിച്ചു. പുസ്തക വായ്പ ഉദ്ഘാടനം അഡ്വ. പത്മലക്ഷ്മി ജയമോഹന് നല്‍കി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഹണി എം.വര്‍ഗീസ് നിര്‍വഹിച്ചു. 

ജില്ലാ അഭിഭാഷക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. കെ.കെ നാസര്‍ അധ്യക്ഷത വഹിച്ചു. കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. കെ.എന്‍ അനില്‍കുമാര്‍, സ്റ്റേറ്റ് അറ്റോര്‍ണി അഡ്വ.എന്‍.മനോജ് കുമാര്‍, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. മത്തായി വര്‍ക്കി മുതിരേന്തി, സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് റജിസ്ട്രാര്‍ കെ.സജീവ് കര്‍ത്ത, കണിയന്നൂര്‍ താലൂക്ക് അസിസ്റ്റന്റ് റജിസ്ട്രാര്‍ കെ.ശ്രീലേഖ, ജില്ലാ അഭിഭാഷക സഹകരണ സംഘം സെക്രട്ടറി അഡ്വ.ടി.പി രമേശ്, ജില്ലാ അഭിഭാഷക സഹകരണ സംഘം വൈസ് പ്രസിഡന്റ് അഡ്വ. ടി.എ ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

date